Thiruvananthapuram Regional Co-operative Milk Producers' Union Ltd

ഓരോ കർഷകരിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക്

മിൽമയുടെ (ശുദ്ധിയുടെ) യാത്ര അവതരിപ്പിക്കുക — പശുവിൽ നിന്നും കർഷകനിൽ നിന്നും, മിൽമയുടെ പ്രോസസ്സിംഗ് വഴിയും, നമ്മുടെ വീടുകളിലേക്കുള്ള യാത്ര.

ഈ ചാലഞ്ച് മുൻനിർത്തുന്നത്:
  • വിശ്വാസം
  • ഗുണനിലവാരം
  • ശുചിത്വം
  • കർഷക പിന്തുണ
  • ദൈനംദിന ഉപയോഗം

പങ്കെടുക്കുന്നവർ താഴെ പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിനെ ആസ്പദമാക്കി വീഡിയോ/റീൽ തയ്യാറാക്കാം:
1. ഉറവിടത്തിലെ ശുദ്ധി
  • ആരോഗ്യമുള്ള പശുക്കൾ
  • ശുചിത്വമുള്ള പാൽ കറക്കൽ
  • കർഷകരുടെ സമർപ്പണം
  • പുലർച്ചെ ഫാം ജീവിതം

സന്ദേശം: ശുദ്ധി ആരംഭിക്കുന്നത് ഫാമിൽ നിന്നാണ്.


2. കർഷകനിൽ നിന്നും മിൽമയിലേക്ക്
  • ക്ഷീരസംഘങ്ങളിലെ പാൽ ശേഖരണം
  • പരിശോധനയും തണുപ്പിക്കൽ
  • സീല്ഡ് കാനുകളിലൂടെയുള്ള ഗതാഗതം
  • സഹകരണ സംവിധാനത്തിന്റെ പ്രാധാന്യം

സന്ദേശം: മിൽമയുടെ ശക്തി കർഷകരാണ്.


3. മിൽമയുടെ ഗുണനിലവാര വാഗ്ദാനം
  • പാസ്ചറൈസ്ഡ് (Pasteurised) മിൽമ പാൽ ആരോഗ്യത്തിന് സുരക്ഷിതമാണ്
  • പ്രോസസ്സിംഗിനിടയിൽ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പ്രകാരം വിറ്റാമിനുകളും ഖനിജങ്ങളും (Minerals & Vitamins) ഉൾപ്പെടുത്തുന്നു
  • ആധുനിക പ്ലാന്റുകൾ /സുരക്ഷിത പാക്കിംഗ്
  • ഗുണനിലവാരവും പോഷകമൂല്യവും മിൽമ ഉറപ്പാക്കുന്നു

സന്ദേശം: ഓരോ ഘട്ടത്തിലും മിൽമ ഗുണനിലവാരവും പോഷകമൂല്യവും ഉറപ്പുവരുത്തുന്നു .


4. വീട്ടിലെ ശുദ്ധ നിമിഷങ്ങൾ
  • മിൽമ പാലിൽ തയ്യാറാക്കിയ ചായ / കാപ്പി
  • കുട്ടികൾ പാൽ കുടിക്കുന്ന ദൃശ്യം
  • പാചകത്തിൽ മിൽമ പാൽ
  • കുടുംബ പ്രഭാത ദൃശ്യങ്ങൾ

സന്ദേശം: ശുദ്ധി ഓരോ വീടുകളിലേക്കും എത്തുന്നു.


5. ആരോഗ്യവും പോഷണവും
  • കുട്ടികളുടെ വളർച്ചയ്ക്ക് പാൽ
  • ആരോഗ്യത്തിനും ശക്തിക്കും പാൽ
  • ദൈനംദിന പോഷണം
  • കാൽസ്യം & പ്രോട്ടീൻ

സന്ദേശം: ആരോഗ്യത്തിനായി ശുദ്ധമായ പാൽ – മിൽമ പാൽ.


6. മിൽമ ഐസ്‌ക്രീം
  • മിൽമ ഐസ്‌ക്രീം ശുദ്ധമായ മിൽമ പാലും ഫ്രെഷ് ക്രീമും ഉപയോഗിച്ചുള്ള ഉൽപ്പന്നമാണ്
  • ഫ്രോസൺ ഡെസേർട്ട് (Frozen Dessert)അല്ല

സന്ദേശം: ഓരോ ഘട്ടത്തിലും മിൽമ ശുദ്ധിയും ഗുണനിലവാരവും പോഷകമൂല്യവും ഉറപ്പുവരുത്തുന്നു.

  • ✔ കർഷകരെ പോസിറ്റീവായി അവതരിപ്പിക്കണം
  • ✔ മൃഗങ്ങളോടുള്ള ബഹുമാനം പാലിക്കണം
  • ✔ ശുചിത്വമുള്ള ദൃശ്യങ്ങൾ മാത്രം ഉപയോഗിക്കണം
  • ✔ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഒഴിവാക്കണം
  • ✔ കുടുംബ സൗഹൃദ ഉള്ളടക്കം ആയിരിക്കണം
  • ✔ ഒറിജിനൽ, യഥാർത്ഥ ഉള്ളടക്കം ആയിരിക്കണം


സൃഷ്ടിപരമായ സ്വാതന്ത്ര്യം
    പങ്കെടുക്കുന്നവർ തീം അവതരിപ്പിക്കാവുന്ന രീതികൾ:
  • ചെറുകഥ രൂപത്തിൽ
  • ഡോക്യുമെന്ററി സ്റ്റൈൽ
  • ചെറുകഥ രൂപത്തിൽ
  • ഡോക്യുമെന്ററി സ്റ്റൈൽ
  • വോയിസ് ഓവർ
  • ദൃശ്യ സമാഹാരം

  • ✔ തീം ടാഗ് ലൈൻ: “ശുദ്ധമായ പാൽ – മിൽമ പാൽ”
  • ✔ ദൈർഘ്യം: 30 – 60 സെക്കൻഡ്
  • ✔ റെസലൂഷൻ: 1080p (Full HD) (യൂട്യൂബ് / ഇൻസ്റ്റഗ്രാം)
  • ✔ വ്യക്തമായ ദൃശ്യങ്ങളും ശബ്ദവും
  • ✔ മിൽമ പാൽ പാക്ക് / ലോഗോ ദൃശ്യമായിരിക്കണം
  • ✔ നിങ്ങൾ തന്നെ തയ്യാറാക്കിയ ഒറിജിനൽ വീഡിയോ ആയിരിക്കണം
  • ✔ AI ഉപയോഗിച്ചുള്ള വീഡിയോകൾ സ്വീകരിക്കും
  • ✔ രാഷ്ട്രീയ, മത, വിവാദ വിഷയങ്ങൾ ഒഴിവാക്കണം
  • ✔ ഉപയോഗിക്കുന്ന പശ്ചാത്തല സംഗീതം കോപ്പിറൈറ്റ് ഫ്രീ ആയിരിക്കണം
  • ✔ ഭാഷ: മലയാളം
  • ✔ ഫോർമാറ്റ്: MP4 / MOV

⚠️ അയോഗ്യതയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങൾ

താഴെ പറയുന്നവ ഉണ്ടായാൽ വീഡിയോ നിരസിക്കപ്പെടും:

  • ❌ തീമുമായി ബന്ധമില്ലെങ്കിൽ
  • ❌ കോപ്പി ഉള്ളടക്കം ഉൾപ്പെടുത്തിയാൽ
  • ❌ അപമാനകരമോ തെറ്റിദ്ധരിപ്പിക്കുന്നതായ ഉള്ളടക്കം ഉണ്ടെങ്കിൽ
  • ❌ അവസാന തീയതി കഴിഞ്ഞ് സമർപ്പിച്ചാൽ
  • ❌ മറ്റ് ബ്രാൻഡുകൾ പ്രദർശിപ്പിച്ചാൽ

TRCMPU മിൽമ നൽകിയ ഔദ്യോഗിക ഇമെയിലിലേക്ക് പേര് , മേൽവിലാസം, ഫോൺ നമ്പർ , യൂട്യൂബ്/ഇൻസ്റ്റാഗ്രാം ഐഡി ചേർത്ത് വീഡിയോ അയക്കുക. ( trcmpu.ads@gmail.com ).

  • * വീഡിയോ ഒരു മിനിറ്റിൽ കവിയാൻ പാടില്ല
  • ** വീഡിയോ സമർപ്പിക്കുന്നതോടെ TRCMPU മിൽമയ്ക്ക് മാത്രം പ്രചാരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള അവകാശം നൽകുന്നതായി കണക്കാക്കും
  • *** മിൽമ ചലെഞ്ചിലേക്ക് അയക്കുന്ന വീഡിയോസ് സ്വന്തം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല. മത്സരാർഥികളുടെ യൂട്യൂബ്/ ഇൻസ്റ്റാഗ്രാം ഐഡി ടാഗ് ചെയ്യുന്നതായിരിക്കും

വീഡിയോകൾ വിലയിരുത്തുന്നത് താഴെ പറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്:

  • • തീമുമായി ബന്ധം
  • • സൃഷ്ടിപരത
  • • സന്ദേശത്തിന്റെ വ്യക്തത
  • • ദൃശ്യ ഗുണനിലവാരം
  • • ജനപിന്തുണ (വോട്ടുകൾ)

  • 🥇 ഒന്നാം സമ്മാനം
    ₹ 1,00,000 /- (ഒരു ലക്ഷം രൂപ)
  • 🥈 രണ്ടാം സമ്മാനം
    ₹ 50,000 /- (അമ്പതിനായിരം രൂപ)
  • 🥉 മൂന്നാം സമ്മാനം
    ₹ 25,000 /- (ഇരുപത്തിയഞ്ചായിരം രൂപ)

“ശുദ്ധമായ പാൽ – മിൽമ പാൽ” എന്ന സന്ദേശം സൃഷ്ടിപരമായ വീഡിയോകളിലൂടെ അവതരിപ്പിക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും TRCMPU മിൽമയുടെ ഹൃദയം നിറഞ്ഞ ആശംസകൾ!

  • 📢 03 February 2026
    ഔദ്യോഗിക പ്രഖ്യാപനം
    TRCMPU മിൽമ “ശുദ്ധമായ പാൽ – മിൽമ പാൽ ചലഞ്ച്”
  • 🎥 03 – 15 February 2026
    വീഡിയോ / റീൽ സൃഷ്ടിക്കാൻ 12 ദിവസം

    “ശുദ്ധമായ പാൽ – മിൽമ പാൽ”യെ മുൻനിർത്തിയുള്ള സ്വന്തം സൃഷ്ടികൾ മത്സരാർഥികൾ തയ്യാറാക്കണം.

  • 📥 15 ഫെബ്രുവരി 2026
    സമർപ്പണത്തിനുള്ള അവസാന തീയതി

    എല്ലാ വീഡിയോകളും / റീലുകളും മിൽമ നൽകുന്ന ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കണം

  • 20 ഫെബ്രുവരി 2026
    പരിശോധനയും ഷോർട്ട്‌ലിസ്റ്റിംഗും

    TRCMPU മിൽമ എൻട്രികൾ പരിശോധിച്ച് മികച്ച 25–30 വീഡിയോകൾ തിരഞ്ഞെടുക്കും

  • 🗳️ 20 ഫെബ്രുവരി – 27 ഫെബ്രുവരി 2026
    പൊതുജന വോട്ടിംഗ് കാലയളവ് (7 ദിവസം)

    ഷോർട്ട്‌ലിസ്റ്റ് ചെയ്ത വീഡിയോകൾ മിൽമയുടെ YouTube & Instagram പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കും.

  • 27 ഫെബ്രുവരി 2026
    വോട്ടിംഗിന് അവസാന തീയതി

    ഈ തീയതിക്ക് ശേഷം ലഭിക്കുന്ന വോട്ടുകൾ പരിഗണിക്കുന്നതല്ല.

  • 🏆 05 മാർച്ച് 2026 – ഫലം പ്രഖ്യാപനം

    TRCMPU മിൽമ വിജയികളെ പ്രഖ്യാപിക്കും.


  • ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നു!